നുറുങ്ങ് · ബാല്യം

മുത്തുപെറുക്കിക്കുട്ടി

ഒരീസം രാവിലെ അമ്മ എണീറ്റ് നോക്കുമ്പോ താഴത്ത് പുല്ല്വായില്‌ രണ്ട് മുത്തതാ വീണ്‌ കെടക്കുന്നൂ.. മുത്തുപെറുക്കിക്കുട്ട്യെ നോക്കീടാണെങ്കി ആ പരിസരത്തൊന്നും കാണാനൂ ല്ല..! “മുത്തുപെറുക്കിക്കുട്ട്യേ.. മുത്തുപെറുക്കിക്കുട്ട്യേ..” (ഏടനാഴീല്‌ അടിവെച്ച് അടിവെച്ച്, തല താളത്തിലാട്ടീറ്റ് മുത്തുപെറുക്കിക്കുട്ടിയേം വിളിച്ചോണ്ട് നടക്ക്വാ അമ്മ..) മുത്തുപെറുക്കിക്കുട്ടി ഏടനാഴീലൊന്നും ഇല്ല… “നീയ് ഒളിച്ചിരിക്ക്യാണല്ലേ..?”, അമ്മയ്ക്ക് സംശയായി. (മുത്തുപെറുക്കിക്കുട്ടി ഒന്നും മിണ്ട്‌ണൂല്ല..) “മുത്തുപെറുക്കിക്കുട്ട്യേ… ഞാ നിന്നെ പ്പൊ കണ്ട് പിടിയ്ക്കും… ദാ ഇപ്പൊത്തന്നെ..” “അമ്മാമ്മ കെടക്കണ കട്ടിലിന്റെ ചോട്ടിലിക്ക് പോയ മുത്ത്വേള്‌ പെറുക്ക്വല്ലേ നീയ്..? അവടെ… Continue reading മുത്തുപെറുക്കിക്കുട്ടി

നേരമ്പോക്ക്

സൌണ്ട്സ് ഗുഡ്

ജോലിയിൽ പരിഭാഷയ്ക്ക് ഒരു കൈത്താങ്ങ് വേണ്ടി വരുമ്പോഴൊക്കെ ഞാൻ ഓടിച്ചെന്ന് മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ സായിപിന്റെ ആ വേഷമെടുത്തിട്ട് എസ് എസ് എല്‍ സി പീഡനത്തിന്റെ ക്ഷീണമങ്ങ് തീര്‍ക്കും. ഒരു ഇംഗ്ലീഷ് മുല്ലയാണ്‌ ഞാന്‍ എന്നത്രേ അവളുടെ തെറ്റിധാരണ.

അനുഭവം

തിമിരം

കഴിഞ്ഞ വര്‍ഷം ഒരു ശനിയാഴ്ച ദിവസം. അന്ന് അമ്മയ്ക്ക് തിമിരത്തിന്റെ ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. ആശുപത്രിയില്‍ കാലത്ത് നേരത്തേ എത്തണം, കീ ഹോള്‍ ആയതു കാരണം ഒരു മണിക്കൂര്‍ കൊണ്ട് മടങ്ങാം എന്ന് ഡോക്ടര്‍ നേരത്തേ പറഞ്ഞിരുന്നു. നാട്ടിലുള്ള തല നരച്ച ഭൂരിഭാഗം പേരും ചെയ്ത അഭിപ്രായം കേട്ടതു  കൊണ്ട് ലാഘവത്തോടെയാണ്‌ ആശുപത്രിയിലെത്തിയത്.അവിടെ വെച്ച് “ബാധ്യത ഇല്ലായ്മ” പല വിധത്തില്‍ എഴുതിയ കടലാസ് ആശുപത്രിക്കാര്‍ ഒപ്പിടുവിച്ചു വാങ്ങി, അത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി, അമ്മയ്ക്ക്… Continue reading തിമിരം

പാസ്റ്റ് പെര്‍ഫക്റ്റ്

പാവര്‍ട്ടി മുതല്‍ സ്ഥാണുപൃഷ്ഠം വരെ

“ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ” – എന്ന് തുടങ്ങി “കരുണ”യിലെ വരികള്‍ കാണാതെ പഠിച്ച്  അമ്മാമ്മ ഈണത്തോടെ ചൊല്ലുമായിരുന്നത്രേ. അമ്മ ഇത് പറഞ്ഞത് കേട്ടപ്പോള്‍ അതിശയം തോന്നി. ഒരു ബ്രൗണ്‍ ബ്ലൗസും, മുണ്ടും ഉടുത്ത് സദാ വീട്ടുപണികളിൽ മുഴുകി നടന്നിരുന്ന അമ്മാമ്മയെ മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളൂ. ഞാന്‍ നാലാം ക്ളാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഓര്‍മ്മയായ അമ്മാമ്മ കവിതകള്‍ ഹൃദിസ്ഥമാക്കി  ചൊല്ലുമായിരുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. മിടുക്കി അമ്മാമ്മ! “ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെ പോം – ചിന്താവിഷ്ടയായ സീത – ആശാന്‍. അമ്മ പഠിച്ചിരുന്ന… Continue reading പാവര്‍ട്ടി മുതല്‍ സ്ഥാണുപൃഷ്ഠം വരെ

ചിന്ത

വൈഖരികള്‍

സംസാരിയ്ക്കുന്ന ഒരു “മാംസക്കഷണമെന്നാണ് ” ചില നേരങ്ങളില്‍ മത്സരിച്ചുണ്ടാകുന്ന വില. ആര്‍ത്തട്ടഹസിച്ച് മെല്ലെ മറക്കാവുന്നവ – എന്നാണ്‌ ചില വാക്കുകളും പ്രവൃത്തികളും. പക്ഷെ ഓരോന്നും ഏതോ ഒരു നിമിഷത്തിന്റെ അര്‍ത്ഥത്തോട് ചേര്‍ന്ന് ശൂന്യമാകാന്‍ തയ്യാറെടുക്കുകയാണ്‌ . അത് ചില കൈ വിട്ട നിമിഷങ്ങളുടെ അനിവാര്യതയാണ്‌. കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കശാപ്പുകാരനെപ്പോലെ പകച്ചു നില്‍ക്കാന്‍ പോലും കഴിയാതെ ചില പ്രവൃത്തികള്‍ ചെയ്യേണ്ടി വരുന്ന കാലക്കേടിന്റെ വൃത്താകൃതിയിലേക്കാണ്‌ സ്നേഹത്തിന്റെ പേരിലായാലും ചില നേരങ്ങളിലെ വാക്കുകള്‍ കൊണ്ടു പോവുക. വിതച്ചത്… Continue reading വൈഖരികള്‍

ചിന്ത · നുറുങ്ങ്

ആകാശം

ആകാശത്ത് നിന്ന് ഒരു നക്ഷത്രക്കുഞ്ഞിളകി ദൂരേയ്ക്ക് പറന്നു പോവുന്നത് നോക്കിയിരിക്കുകയാണ്‌ ഉറക്കം വന്നു തുടങ്ങിയ കുട്ടി. “ഈ പോക്ക് പോയാല്‍ സ്കൂളിന്റെ അടുത്തുള്ള പാടത്ത് ചെന്നു വീഴും..” കൊച്ചിയും, അറബിക്കടലും കടന്ന് പടിഞ്ഞാട്ടേക്ക് കുതിയ്ക്കുന്ന വിമാനം നോക്കിയിരിയ്ക്കുകയാണ്‌ വിയര്‍പ്പാറ്റിക്കൊണ്ടച്ഛന്‍ “നേരേ പടിഞ്ഞാറ് ഷാര്‍ജയാണോ അതോ സൗത്ത് ആഫ്രിക്കയോ? ഏതാണ്ട് പതിനൊന്ന് മണിയ്ക്ക് ഷാര്‍ജയിലെത്തുമായിരിയ്ക്കും. അല്ലാ ഇവിടത്തെ പതിനൊന്നു മണീന്നു വെച്ചാ അവിടെ എത്രമണിയാണോ ആവോ?” നടു രണ്ടു തവണ പൊട്ടിച്ച ശേഷം ആകാശത്തേയ്ക്കു നോക്കി കോട്ടുവായിടുകയാണ്‌ അമ്മ. ആകാശത്ത്, നാളേക്കു വേണ്ട സാമ്പാര്‍ കഷണങ്ങളില്‍ വെണ്ടയ്ക്കയുടെ ഒരു കുറവുണ്ട്. “അവിയല്‍… Continue reading ആകാശം

കഥ

പൊടിമോന്‍

ധൃതിയോടെയുള്ള ഒരു കാൽ വെപ്പിൽ ബാലൻസ് തെറ്റി ചെരുപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ച്’ വീഴുകയായിരുന്നു.. ചുട്ടുപൊള്ളുന്ന വെയിൽ. വെളുത്ത നിറമുള്ള പൊടിപടലങ്ങൾ അവിടം മുഴുവൻ ഒഴുകി നടക്കുന്നുണ്ട്.. ചെമന്ന പൊടി അങ്കലാപ്പോടെ നാലുപാടും നോക്കി, പതുക്കെ ചുട്ടു പൊള്ളുന്ന റോഡില്‍ നിന്നും ഉയര്‍ന്നു പൊങ്ങാന്‍ ശ്രമിച്ചു. അതുവഴി വന്ന വെളുത്ത നിറമുള്ള ഒരു സിമന്റ് പൊടി ചെമന്ന പൊടിയെക്കണ്ട്  പരിചയപ്പെടാനെന്നോണം തിരക്കി – “ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ..?”, ഗുരുത്വാകർഷണത്തോട് പൊരുതിക്കൊണ്ട്  ചെമന്ന പൊടി പറഞ്ഞു, “അങ്ങ് കോഴിക്കോടിനടുത്തുന്നാ..” “ഓഹോ..! പല സ്ഥലത്തുന്നും… Continue reading പൊടിമോന്‍

ചിന്ത · നുറുങ്ങ്

ഞാനും നീയും

പ്രണയിക്കുന്നവർക്ക് എല്ലാം അറിയണമെന്നാണ് ശാഠ്യം ആരും അറിയാത്തിടത്തോളം ചെല്ലാൻ അനുവദിയ്ക്കുക, ആരോടും പറയാത്തത് പറയുക, അങ്ങനെ പ്രണയത്തിന്റെ ഉപാധികൾ വിചിത്രമാണ്. ഉപാധികൾ ഇല്ലാത്ത പ്രണയമുണ്ട്. നീ നീ എന്നു പറയുന്നതിനെയൊക്കെയും ഞാൻ ഞാൻ എന്നു പ്രതിധ്വനിപ്പിയ്ക്കുന്ന ചില നേരങ്ങൾ പോലെ.. അവിടെ ഒരാൾ ഒരറ്റത്തു ആർക്കെന്നില്ലാതെ തന്നുകൊണ്ടിരിക്കുന്നു, മറ്റെയാൾ വേറൊരറ്റത്തു ശ്രദ്ധയോടെ സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നു. രണ്ടു പേരും “ഞാൻ” എന്നു സമ്മതിച്ചവരാണ്. അതിന്റെ കാരണങ്ങൾ രഹസ്യമാണ്, അദൃഷ്ടവും. രണ്ടു പേർക്കും ധൃതിയില്ല – ഇന്നൊരു കത്തെഴുതിയാൽ ജന്മങ്ങൾ കഴിഞ്ഞാവും… Continue reading ഞാനും നീയും

കഥ

ഫ്യൂഡലിസ്റ്റിന്റെ ഭാര്യ

വിവാഹത്തിനു ശേഷം ഭക്ഷണം പാകം ചെയ്ത് തുടങ്ങിയപ്പോഴുണ്ടായ അടിയന്തിരാവസ്ഥ അതിജീവിയ്ക്കാന്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന ചില കര്‍മ്മപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. അതോടനുബന്ധിച്ച് കായ്കറികളും ചേരുവകളും നന്നാക്കുന്ന ജോലി, ഉപ്പേരി (തോരന്‍ ) ഉണ്ടാക്കുന്ന ജോലി  എന്നിങ്ങനെ പല അടുക്കളപ്പണികള്‍ക്കും തലയില്‍ തോര്‍ത്തും കെട്ടി ഇറങ്ങിപ്പുറപ്പെട്ടു. അവസരം പോലെ അമ്മ പണ്ട് പാചകത്തില്‍ പ്രയോഗിച്ചിരുന്ന ചില നാടന്‍ ടിപ്സും ഓര്‍ത്തെടുത്ത് കൊടുത്തു – “വളരെ സൂക്ഷിക്കണം ചീരയിലയില്‍ ഉപ്പ് വേഗം പിടിക്കും” – അങ്ങനെയൊക്കെ. “ഇന്നും ഇന്നലേം അല്ല… Continue reading ഫ്യൂഡലിസ്റ്റിന്റെ ഭാര്യ

യാത്ര

വാഗമൺ വിളിക്കുന്നു

പോകാന്‍ തന്നെ അവസാനം തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചു പേരായിരുന്നു യാത്രയ്ക്കുണ്ടായിരുന്നത്. കാക്കനാട് നിന്ന് വാഗമണിലേക്ക് ഏതാണ്ട് 96 കിലോമീറ്റര്‍ ഉണ്ട്.  വഴി തെറ്റിപ്പോകാതിരിക്കാനായി പ്രധാന സ്ഥലങ്ങൾ കുറിച്ചെടുക്കണമെന്ന് അന്ന് കാലത്ത് പല്ല് തേക്കുമ്പോള്‍ സോണിക്ക് വെളിപ്പെട്ടിരുന്നു. ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൌമനസ്യത്തോടെ അവന്‍ അത് എന്നെ ഏല്പിച്ചു. ഒരു തുണ്ടം കടലാസിലേക്ക് mapല്‍ നിന്ന് ആറ് സ്ഥലങ്ങള്‍ ഞാന്‍ പെറുക്കിയെടുത്ത് എഴുതി – പുത്തന്‍കുരിശ്, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മൂലമറ്റം, വാഗമണ്‍‌. “രാത്രി അധികം വൈകുന്നതിന് മുമ്പ് തിരിച്ചെത്തണം.. തരപ്പെട്ടാല്‍.. കുറച്ചു ഫ്രൂട്ട്സും വാങ്ങണം”, ഇത്രേം മാത്രമേ അവള്‍… Continue reading വാഗമൺ വിളിക്കുന്നു